ഐ എ എം ഇ സംസ്ഥാന കലോത്സവം: കോഴിക്കോട് ജേതാക്കള്‍

Posted on: January 3, 2016 12:38 am | Last updated: January 3, 2016 at 12:38 am
SHARE

IAME 1 CALICUT2മലപ്പുറം: ഐ എ എം ഇ സംസ്ഥാന കലോത്സവത്തിന് മഅ്ദിന്‍ അക്കാദമി പോളി ടെക്‌നിക് ക്യാമ്പസില്‍ ഉജ്ജ്വല പരിസമാപ്തി. 128 ഇനങ്ങളില്‍ 1300 വിദ്യാര്‍ഥികള്‍ മാറ്റുരച്ച കലോത്സവത്തില്‍ 1187 പോയിന്റ് നേടി കോഴിക്കോട് ഓവറോള്‍ ചാമ്പ്യന്‍മാരായി. 1134 പോയിന്റ് നേടി മലപ്പുറം രണ്ടാം സ്ഥനവും 985 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് ഗൗസ് സ്റ്റാര്‍ ഓഫ് ദ ഫെസ്റ്റ് ബോയിയായും അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂളിലെ ഷഹിന്‍ സ്റ്റാര്‍ ഓഫ് ദ ഗേളായും തിരഞ്ഞെടുക്കപ്പെട്ടു.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂളും ആണ്‍കുട്ടികളില്‍ ഇശാഅത്ത് പബ്ലിക് സ്‌കൂളും ഒന്നാമതെത്തി. സബ് ജൂനിയര്‍ വിഭാഗത്തില്‍ മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ മേല്‍മുറി, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഖദീജ ഇംഗ്ലീഷ് സ്‌കൂള്‍ മഞ്ചേരിയും ചാമ്പ്യന്‍മാരായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കാലിക്കറ്റ് യുനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ കെ എന്‍ കുറുപ്പ് വിതരണം ചെയ്തു. മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍ അധ്യക്ഷത വഹിച്ചു.
ഐ എ എം ഇ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. കോയട്ടി മുഖ്യപ്രഭാഷണം നടത്തി. പരി മുഹമ്മദ്, സൈതലവിക്കോയ, സൈനുദ്ദീന്‍ നിസാമി കുന്നമംഗലം, മണികണ്ഠന്‍, കെ എം അബ്ദുല്‍ ഖാദര്‍, ഹനീഫ് അസ്ഹരി പ്രസംഗിച്ചു. പി സി അബ്ദുര്‍റഹ്മാന്‍ സ്വാഗതവും കെ കെ ഷമീം നന്ദിയും പറഞ്ഞു.