ലിവര്‍പൂളിന് തോല്‍വി; ആഴ്‌സണല്‍ കുതിച്ചു

Posted on: January 3, 2016 12:35 am | Last updated: January 3, 2016 at 12:35 am

ENGLISH PREMIER LEAGUEലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാമിന്റെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ജയം കണ്ടു. ലീസെസ്റ്റര്‍ സിറ്റി ബൗണ്‍മൗതിനെതിരെ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി.
ന്യൂകാസില്‍ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയ ആഴ്‌സണലാണ് ഇരുപതാം റൗണ്ടില്‍ നേട്ടമുണ്ടാക്കിയത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1ന് സ്വാന്‍സിയെയും വീഴ്ത്തി. ജയത്തോടെ 42 പോയിന്റെടുത്ത ആഴ്‌സണല്‍ ലീഗില്‍ ഒന്നാംസ്ഥാനം ആധികാരികമാക്കി. 40 പോയിന്റോടെ ലീസെസ്റ്റര്‍ രണ്ടാംസ്ഥാനത്ത്.
അന്റോണിയോ, കാരള്‍ എന്നിവരാണ് വെസ്റ്റ്ഹാമിനായി സ്‌കോര്‍ ചെയ്തത്. ആഴ്‌സണലിന്റെ വിജയഗോള്‍ ഡിഫന്‍ഡര്‍ കോസിന്‍ലെ നേടി. മാഞ്ചസ്റ്ററിനായി മാര്‍ഷ്വലും റൂണിയും സ്‌കോര്‍ ചെയ്തു.