സംസ്ഥാന സര്‍ഗോത്സവം തുടങ്ങി

Posted on: January 2, 2016 11:33 pm | Last updated: January 2, 2016 at 11:33 pm
SHARE

കല്‍പ്പറ്റ: ഗോത്രജീവിത മൂല്യങ്ങള്‍ ഉല്‍ക്കൊള്ളുന്ന തനതു കലകള്‍ ഇളം തലമുറകളുടെ ജീവിതത്തെ സര്‍ഗാത്മകമാക്കുന്നുവെന്നും ഇതിനുള്ള വേദി കണ്ടെത്താന്‍ കഴിഞ്ഞതില്‍ അഭിമാനുമുണ്ടെന്നും പട്ടിക വര്‍ഗ യുവജന ക്ഷേമ വകുപ്പ് മന്ത്രി പി കെജയലക്ഷ്മി പറഞ്ഞു.കണിയാമ്പറ്റ ചിത്രമൂലയില്‍ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായുള്ള മൂന്നാമത് സംസ്ഥാന സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.ജീവിതത്തിന്റെ ഉന്നതികള്‍ക്ക് വിദ്യാഭ്യാസ പരമായി എന്നതു പോലെ കലാകായിക രംഗത്തും പ്രോത്സാഹനം അത്യാന്താപേക്ഷിതമാണ്.സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജീവിത സാഹചര്യത്തില്‍ നിന്നും കലാപരമായ ഉന്നതികള്‍ക്ക് അവസരം കൂടുതലായി ലഭിക്കാത്ത ആദിവാസികുട്ടികള്‍ക്ക് അവരുടെ കലാപരിപോഷണത്തിനായി ഒരു വേദി എന്ന ആശയം അങ്ങിനെയാണ് രൂപപ്പെട്ടത്.മൂന്നാം തവണയാണ് വയനാട്ടിലെ കണിയാമ്പറ്റ സര്‍ഗ്ഗോത്സവത്തിന് വേദിയാകുന്നത്. ഇതിനകം കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഒട്ടേറെ പേര്‍ ഈ കലാമേളയെ പ്രയോജനപ്പെടുത്തി.മോഡല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളിലെയും പ്രീ മെട്രിക് ഹോസ്റ്റലുകളിലെയും കുട്ടികള്‍ക്ക് സര്‍ഗോത്സവം എന്നും ഒരു മറക്കാനാവാത്ത അനുഭവമായിരിക്കും.ഗോത്രകലകള്‍ ഒരു മത്സര ഇനമായി മാറ്റിയതോടെ ഈ കലകളുടെ പരിപോഷണത്തിനുകൂടിയാണ് ഈ കലോത്സവം മാതൃകയാവുന്നത്.കളിക്കളം 2015 എന്ന പേരില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാന കായിക മേളയും ശ്രദ്ധനേടിയിരുന്നു.വരും തലമുറയ്ക്കായി ഇതെല്ലാം കൈമാറാനും കുട്ടികളില്‍ മഹത്തായ പാരമ്പര്യമുള്ള ഗോത്രകലകളെക്കുറിച്ചുള്ള അറിവുകൈമാറാനും സര്‍ഗോത്സവത്തിന് സാധിക്കുമെന്നും മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു.
ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉണര്‍വ് നല്‍കുന്നതിന് സര്‍ഗോത്സവം മുഖ്യ പങ്കുവഹിക്കുന്നുണ്ട്.പുതിയ വിദ്യാഭ്യാസ പദ്ധതിയില്‍ കലകള്‍ക്കും കായികരംഗത്തെ മുന്നേറ്റങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്.ആദിവാസിക്കുട്ടികളിലെ പഠന നിലവാരം ഉയര്‍ത്തുന്നതു മുതല്‍ എല്ലാ മേഖലയിലും കാര്യക്ഷമമായി ഇടപെടാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.മുഖ്യധാരയിലെ മത്സരങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയവര്‍ക്ക് കലാവാസനകളെ മുഖംമിനുക്കിയെടുക്കാന്‍ സര്‍ഗ്ഗോത്സവത്തിനു കഴിഞ്ഞതായും ഐ സിബാലകൃഷ്ണന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.
സംസ്ഥാന കായിക മേളയില്‍ ഷോട്ട് പുട്ടില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ കെ.ഷണ്‍മുഖനെയും എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ഐശ്വര്യയെയു അനൂപിനെയും ചടങ്ങില്‍ ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി.വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സിറോസക്കുട്ടി ടീച്ചര്‍,പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ് കുമാര്‍,കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്,കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്ദള ഷണ്‍മുഖന്‍,ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെഅസ്മത്ത്,കടവന്‍ ഹംസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റമാരായ ഉഷാ വിജയന്‍,കെ.തങ്കമണി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ദേവകി,കെ മിനി,അനിലാതോമസ്,പി ഇസ്മയില്‍,ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍,ജില്ലാ പോലീസ് മേധാവി എം കെ പുഷ്‌കരന്‍,പള്ളിയറ രാമന്‍ ,ഫാ.തോമസ് തേരകം,കെ എം ഫൈസല്‍,കെ സ്റ്റാന്‍ലി,തുടങ്ങിയവര്‍ സംസാരിച്ചു.പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി പുകഴേന്തി സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ എം അരുണഗിരി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here