Connect with us

Organisation

സുന്നിസംഘ ശക്തി വിളിച്ചോതി ചെര്‍പ്പുളശേരിയില്‍ മീലാദ് റാലി

Published

|

Last Updated

ചെര്‍പ്പുളശേരി: സ്‌നേഹ റസൂല്‍(സ) കാലത്തിന്റെ വെളിച്ചം പ്രമേയത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി( സ)യുടെ 1490ാം ജന്മദിനമാസമായ റബീഅവ്വലിന്റെ എസ് വൈ എസ്, എസ് എസ് എഫ് ആചരിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി സുന്നിസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ചെര്‍പ്പുളശേരിയില്‍ നടന്ന മീലാദ് സന്ദേശറാലി പ്രൗഢമായി.
ഒറ്റപ്പാലം- പെരിന്തല്‍മണ്ണ റോഡ് ആശിക് ഓഡിറ്റോറിയത്തിന്റെ പരിസരത്ത് നിന്നാരംഭിച്ച മീലാദ് സന്ദേശറാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു . വിവിധ ഭാഷകളിലുള്ള നബി കീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളും ആകര്‍ഷണീയമാക്കും. 32 എസ് ബി എസ് യൂനിറ്റുകളില്‍ നിന്ന് മനോഹരമായ ഇസ് ലാമിക കലകളുമായി സുന്നിബാലസംഘം അണിനിരക്കുന്ന വര്‍ണ്ണാഭ മായ റാലിക്ക് മുസ്‌ലീം ജമാഅത്ത് പ്രവര്‍ത്തകരും എസ് എസ് എഫ് വിദ്യാര്‍ഥികളും എസ് വൈ എസ് യുവജനങ്ങളും എസ് ജെ എം അധ്യാപകരും എസ് എം എ മാനേജ്‌മെന്റ് ഭാരവാഹികളും നേതൃത്വം നല്‍കും. ഖുര്‍ആനിലെയും ഹദീസിലെയും സ്‌നേഹസന്ദേശങ്ങളും ഇസ് ലാമിക ചരിത്രത്തിലെ സുവര്‍ണ്ണമുദ്രകളും അടയാളപ്പെടുത്തിയ പ്ലക്കാര്‍ഡുകളും ഭീകരതയുടെ നിരര്‍ത്തകത, ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത, പരിസ്ഥിതി പ്രശ്‌നം, മതസൗഹാര്‍ദ്ദത്തിന്റെ അനിവാര്യത എന്നിവ ഉള്‍ക്കോള്ളുന്ന ഡിസ്‌പ്ലേകളും റാലിയെ വ്യത്യസ്ത അനുഭവമാക്കിമാറ്റി.റാലിക്ക് ശേഷം ബസ് സ്റ്റാന്റ് പരിസരത്ത് മദ്ഹ് റസൂല്‍ സമ്മേളനവും പ്രഭാഷണം നടത്തി.എം വി സിദ്ദീഖ് സഖാഫി പ്രഭാഷണം നടത്തി. സൈതലവി പൂതക്കാട് ഉദ്ഘാടനം ചെയ്തുഇബ്രാഹിം സഖാഫി മോളൂര്‍അധ്യക്ഷത വഹിച്ചു.
ബാപ്പു മുസ്‌ലിയാര്‍ ചളവറ, അലി സഖാഫി മഠത്തിപ്പറമ്പ്, അബൂബക്കര്‍ മുസ്‌ലിയാര്‍ പൂതക്കാട്, നാസര്‍ ബാഖവി വീരമംഗലം, ഉമര്‍ സഖാഫി അങ്ങേക്കര, മൊയ്തുഹാജി വീരമംഗലം, സുലൈമാന്‍ പൂങ്കാവനം, അഡ്വ സൈതലവി, ഉമര്‍ സഖാഫി വീരമംഗലം മൊയ്തുട്ടി ഫൈസി കുറ്റിക്കോട്, റഫീഖ് സഖാഫി പാണ്ടമംഗലം, ഇര്‍ഷാദ് ഹുസ്സൈന്‍ വീരമംഗലം,ഉമര്‍സഖാഫി മാവുണ്ടിരി പങ്കെടുത്തു

Latest