Connect with us

Palakkad

വിദ്യാഭ്യാസരംഗത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ പ്രാമുഖ്യം നനല്‍കും: മുഖ്യമന്ത്രി

Published

|

Last Updated

കൊപ്പം: തൊഴില്‍ ലഭിക്കുന്ന രീതിയില്‍ നമ്മുടെ വിദ്യാഭ്യാസരംഗത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പട്ടാമ്പി നീലകണ്ഠ ഗവ സംസ്‌കൃത കോളജില്‍ 33 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സയന്‍സ് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.—
സാക്ഷരതയിലും വിദ്യാഭ്യാരംഗത്തും കേരളം ഏറ്റവും മുന്നിലാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാരംഗത്ത് നമ്മുക്ക് ഇനിയും വളരെയധികം കാര്യങ്ങള്‍ നേടിയെടുക്കേണ്ടതായിട്ടുണ്ട്.
ഈ രംഗത്ത് ഒന്നാം നിരയില്‍ നമ്മുടെ വിദ്യാര്‍ഥികളെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിവരുന്നതെന്നും വിദ്യാഭ്യാസംകൊണ്ട് തൊഴില്‍ ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.—നീലകണ്ഠ കോളേജിലും പരിസരത്തും അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ സ്ഥലം ഉപയോഗപ്പെടുത്തിയുള്ള കുടിവെള്ളപദ്ധതി കൃഷിമന്ത്രിയുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ അഡ്വ. വി ടി ബലറാം, ഷാഫി പറമ്പില്‍, പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ കെ. പി ബാപ്പൂട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ്, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, കോളജ് പ്രിന്‍സിപ്പള്‍ പ്രൊഫ. പി എന്‍ അനിതകുമാരി, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു.
തൃത്താല കുമരനല്ലൂര്‍ ഗോഖലെ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ വി ടി ബലറാം എം എല്‍ എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നുള്ള മൂന്നരക്കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്തി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.
യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. വി ടി ബലറാം എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധകള്‍ സംസാരിച്ചു.

Latest