വന്‍കിട ഓഫീസ് കെട്ടിടങ്ങള്‍ 2019ല്‍ പൂര്‍ത്തിയാകും

Posted on: January 2, 2016 10:02 pm | Last updated: January 2, 2016 at 11:14 pm
SHARE

ദോഹ: രാജ്യത്തെ ബിസിനസ് സംരംഭകര്‍ക്ക് കെട്ടിട സൗകര്യമൊരുക്കി 2019ല്‍ 20 ലക്ഷം ചതുരശ്ര മീറ്റര്‍ ഓഫീസ് കെട്ടിടങ്ങള്‍ 2019ല്‍ തയാറാക്കും. ബിസിനസ് കെട്ടിടങ്ങളുടെ അമിതമായ വാടക പിടിച്ചു നിര്‍ത്തുന്നതിനും ഈ കെട്ടിടങ്ങള്‍ വഴിയൊരിക്കും. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കുന്ന പ്രധാന റിയല്‍ എസ്റ്റേറ്റ് പദ്ധതികളാണ് നിര്‍മാണത്തിലിരിക്കുന്നതെന്ന് ബി എം ഐ റിസര്‍ച്ച് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഓഫീസ് സ്‌പെയ്‌സുകള്‍ക്ക് ഡിമാന്‍ഡ് നിലനില്‍ക്കുന്നുണ്ട്. മതിയായ കെട്ടിടങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അമിത വാടകയും ഒടുക്കേണ്ടി വരുന്നു. നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയായാല്‍ അത് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രധാന നേട്ടമായിരിക്കുമെന്നും മികച്ച ഓഫീസ് സ്‌പെയ്‌സുകളൊരുക്കുന്നതിനൊപ്പം അമിതമായ വാടക വര്‍ധന നിയന്ത്രിക്കാനും കഴിയുമെന്ന് ബി എം ഐ റിസര്‍ച്ച് പ്രതിനിധികള്‍ പറഞ്ഞു.
രാജ്യത്ത് പുതുതായി തുറക്കാനിരിക്കുന്ന മാളുകളില്‍ നിരവധി റീട്ടെയില്‍ സ്‌പെയ്‌സുകളുണ്ടാകും. മാളുകളിലെ ഷോപിംഗ് രീതി വ്യാപകമാകുമ്പോള്‍ റീട്ടെയില്‍മേഖല മാളുകള്‍ക്കകത്ത് റൂമുകള്‍ അന്വേഷിക്കുന്നുണ്ട്. മുന്‍നിര റീട്ടെയില്‍ സ്ഥാപനങ്ങളെല്ലാം ഇപ്പോള്‍ മാളുകളില്‍ ഔട്ട്‌ലെറ്റ് തുറക്കുന്നു.
ഓഫീസ് സ്‌പെയ്‌സുകള്‍ക്കു വേണ്ടു മധ്യനിര, മുന്‍നിര സ്വഭാവത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മാണത്തിലുണ്ടെന്ന് റിസര്‍ച്ച് ടീം പറയുന്നു. 2022ലെ ലോകകപ്പ് മുന്നില്‍ കണ്ട് രാജ്യത്ത് കൂടുതല്‍ ഓഫീസ് സ്‌പെയ്‌സുകള്‍ക്ക് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.
ലോലകകപ്പിന്റെയും നാഷനല്‍ വിഷന്‍ 2013ന്റെയും ഭാഗമായി നടക്കുന്ന അടിസ്ഥാന സൗകര്യവികസനങ്ങള്‍ രാജ്യത്തെ റിയില്‍ എസ്റ്റേറ്റ് മേഖലയിലും വലിയ ഫലമുണ്ടാക്കും. പ്രധാനമായും ദോഹയില്‍. ഓഫീസ് കെട്ടിടങ്ങളുടെ കാര്യത്തില്‍ ഗുണപരമായ മാറ്റത്തിന് ഇതു കാരണമാകും. രാജ്യത്തെ ഓഫീസ് കെട്ടിടങ്ങളുടെ നിലവാരത്തിലും മാറ്റം വരികയാണ്.