പുതുവര്‍ഷോത്സവം വിളവെടുപ്പിലൂടെ

Posted on: January 2, 2016 10:05 pm | Last updated: January 2, 2016 at 11:11 pm

DOHAദോഹ: പുതുവര്‍ഷദിനത്തില്‍ വീട്ടുകൃഷിയുടെ വിളവെടുപ്പുത്സവം നടത്തി മലയാളി കുടുംബം. ബിന്‍ ഉംറാനില്‍ ജലീല്‍ കുറ്റിയാടിയുടെ വിട്ടീലാണ് ഭാര്യ ഷാഹിദ നട്ടു വളര്‍ത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് ആഘോഷിച്ചത്. സിനിമ, സീരിയല്‍ താരം മോഹന്‍ അയിരൂരും ഖത്വര്‍ മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് പ്രസിഡന്റ് ഹംസാസും ചേര്‍ന്ന് ആദ്യ വിളവെടുപ്പ് നടത്തി. ശേഷം ഇരുപതു കുടുംബാംഗങ്ങള്‍ ഓരോ ഫലങ്ങള്‍ പറിച്ചെടുത്തു. ടോസ്റ്റ് മാസ്റ്റേഴ്‌സ് കുടുംബാംഗങ്ങളോടൊപ്പം ദോഹയിലെ കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ അറുപതു പേര്‍ പങ്കെടുത്തു.
35 വര്‍ഷമായി ദോഹയില്‍ താമസിക്കുന്ന ജലീല്‍ കുറ്റിയാടിയും കുടുംബവും അഞ്ചു വര്‍ഷമായി വീട്ടുമുറ്റത്ത് വിവിധ പച്ചക്കറികള്‍ നാട്ടു വളര്‍ത്തുന്നു. മൂന്നു വര്‍ഷം മുംതസയിലെ ഫഌറ്റിന്റെ മൂന്നാം നിലയില്‍ നല്ല നിലയില്‍ കൃഷി നടത്തി ദോഹയിലെ കലാ സാഹിത്യ സംസ്‌കാരിക രംഗത്തെ 120 പേരെ പങ്കെടുപ്പിപ്പ് വിളവെടുപ്പ് നടത്തിയിരുന്നു. പതിനെട്ടു വര്‍ഷമായി ഹമദ് ഹോസ്പിറ്റലില്‍ സെക്രട്ടറിയായി ജോലി ചെയ്യുകയാണ് ശാഹിദ. ജലീല്‍ ദോഹ മേട്രോയില്‍ അഡ്മിന്‍ ഓഫീസറാണ്. മക്കള്‍ രണ്ടു പേര്‍ ദോഹയില്‍ ജോലി ചെയ്യുന്നു. ഇളയമകന്‍ ചെന്നൈയില്‍ എന്‍ജിനീയറിംഗ് പഠിക്കുന്നു.