തീപിടിച്ച ഹോട്ടലില്‍ നിന്നു ബാബുരാജ് രക്ഷപ്പെട്ടത് തലനാരിഴക്ക്

Posted on: January 2, 2016 11:32 pm | Last updated: January 2, 2016 at 11:32 pm

-baburaj1ദുബൈ: ഈ പുതുവത്സരം നടന്‍ ബാബുരാജിന് ഒരിക്കലും മറക്കാനാകില്ല. കാരണം ദുബൈയിയില്‍ തീ വിഴുങ്ങിയ ഹോട്ടലിന്റെ അമ്പത്തിനാലാം നിലയില്‍ നിന്നും കഷ്ടിച്ചാണ് ജീവിതത്തിലേക്ക് തിരികെയത്തിയത്.
പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ലോകത്തെ ഏറ്റവും വലിയ ഉയരമുള്ള കെട്ടിടം ബുര്‍ജ് ഖലീഫയ്ക്ക് സമീപം തീപിടിച്ച ഹോട്ടലിലായിരുന്നു നടന്‍ ബാബുരാജ്.
20-ാം നിലയില്‍ തീപടര്‍ന്ന വിവരം താഴെ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരാണ് ബാബുരാജിനെ അറിയിച്ചത്. എല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് പാഞ്ഞു. ഒരു മണിക്കൂറിലേറെ ഓടേണ്ടിവന്നു.
ബുര്‍ജ് ഖലീഫയിലെ പുതുവത്സര ആഘോഷങ്ങള്‍ കാമറയില്‍ പകര്‍ത്താനാണ് ബാബുരാജും സംഘവും എത്തിയത്.
തീപിടിച്ച ഹോട്ടലിന് കുറച്ചകലെയുള്ള മറ്റൊരു ഹോട്ടലിലേക്കാണ് പോയത്. ഫോണും പാസ്‌പോര്‍ട്ടും  നഷ്ടപ്പെട്ടു.
സ്‌കോച്ച് വിസ്‌കി എന്ന് പേരിട്ട് ബാബുരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനായിരുന്നു അവിടെയെത്തിയത്. ബുര്‍ജ് ഖലീഫയിലെ പുതുവത്സര ആഘോഷം ഷൂട്ട് ചെയ്യുന്നതിനായി ടീം സജ്ജമായി നിന്നപ്പോഴായിരുന്നു അപകടമെത്തിയത്. ഈ സമയം ബാബുരാജ് അമ്പത്തിനാലാം നിലയിലെ മുറിയിലായിരുന്നു.