സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Posted on: January 2, 2016 6:44 pm | Last updated: January 2, 2016 at 6:46 pm
SHARE

SMA Resultകോഴിക്കോട്: കേരളത്തിലെ മദ്‌റസകളില്‍ നവംബര്‍ 29ന് നടന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 834 കേന്ദ്രങ്ങളിലായി 48,983 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ ഓരോ വിദ്യാര്‍ത്ഥിയും മികച്ച അക്കാദമിക നിലവാരം പുലര്‍ത്തി. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ റിസര്‍ച്ച് ആന്റ് ട്രൈനിംഗ്‌ (സ്മാര്‍ട്ട്) മത്സരപ്പരീക്ഷകളുടെ മാതൃകയിലാണ് പരീക്ഷ നടത്തിയത്. ആശയബോധനത്തിന്റെ ഒരുക്കങ്ങളില്‍ അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ സജ്ജരാക്കുകയാണ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ. അധ്യാപകന്റെ പൂര്‍ണ നിയന്ത്രണത്തില്‍, പാഠ്യവിഷയങ്ങള്‍ അപഗ്രഥിച്ചും വിലയിരുത്തിയും പരിശോധിച്ചും ഗ്രഹിക്കാനുള്ള അവസരം ഒരുക്കി വിദ്യാര്‍ത്ഥി കേന്ദ്രീകൃത പഠനസംസ്‌കാരം സൃഷ്ടിക്കപ്പെടാനും അതുവഴി പുതിയ തലം വികസിക്കാനും സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ അവസരം ഉണ്ടാക്കുന്നു.
എസ്.എം.എ സംസ്ഥാന സെക്രട്ടറി കെ.കെ. അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പ്രൊഫ. കെ.എം.എ റഹീം, സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍ സ്‌റ്റേറ്റ് ഡയറക്ടര്‍ ഇ. യഅ്ഖൂബ് ഫൈസി, പരീക്ഷാ കണ്‍ട്രോളര്‍ അബ്ദുല്‍ അസീസ് ഫൈസി കാട്ടുകുളങ്ങര, കണ്‍വീനര്‍ മുഹമ്മദലി ഫൈസി കണിയാമ്പറ്റ എന്നിവര്‍ ചേര്‍ന്ന് പരീക്ഷാഫലം പ്രസിദ്ധീകരണത്തിന് നല്‍കി. ഫലം സമസ്തയുടെ വെബ്‌സൈറ്റില്‍ തിങ്കളാഴ്ച മുതല്‍ ലഭിക്കുന്നതാണ്. 80 ശതമാനം മാര്‍ക്ക് നേടി സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരുടെ പേരു വിവരം മാത്രമാണ് സൈറ്റില്‍ ഉണ്ടാവുക. ഇവര്‍ക്ക് സ്‌കോളര്‍ഷിപ്പും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഓരോ ജില്ലാ/മേഖലാ കേന്ദ്രങ്ങളില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചാണ് സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുക.
റാങ്ക് നേടിയവരുടെ വിവരങ്ങള്‍ (ലെവല്‍, പേര്, സ്ഥാപനം, സ്ഥലം, റീജ്യണ്‍, ജില്ല ക്രമത്തില്‍)
ലെവല്‍ 1:
ഒന്നാം റാങ്ക് മുഹമ്മദ് അജ്മല്‍ സി.എ, മുഹ്‌യിദ്ദീന്‍ മദ്‌റസ, കോടംതുരുത്ത്, കുത്തിയതോട് (ചന്തിരൂര്‍ റീജ്യണ്‍, ആലപ്പുഴ ജില്ല)
രണ്ടാം റാങ്ക് മുഹമ്മദ് ത്വാഹാ കെ.പി, അല്‍ മദ്‌റസതുല്‍ മുഹമ്മദിയ്യ, ഈസ്റ്റ് പാറാട്, തുവ്വക്കുന്ന് (പാനൂര്‍ റീജ്യണ്‍, കണ്ണൂര്‍ ജില്ല)
മൂന്നാം റാങ്ക് അദിയ്യ്, ശംസുല്‍ ഇസ്‌ലാം മദ്‌റസ, മേലേപിയാത്തിനിപറമ്പ്, മേല്‍മുറി (മേല്‍മുറി റീജ്യണ്‍, മലപ്പുറം ജില്ല)
ലെവല്‍ 2:
ഒന്നാം റാങ്ക് റുഷ്ദാ ബീവി കെ.വി, മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍, സ്വലാത്ത് നഗര്‍ (മേല്‍മുറി റീജ്യണ്‍, മലപ്പുറം ജില്ല)
രണ്ടാം റാങ്ക് അമാന്‍ അഹമ്മദ് എം.എ, നൂറുല്‍ അക്ബര്‍ മദ്‌റസ, നൈത്തുകുളങ്ങര, ചേവായൂര്‍ (കുറ്റിക്കാട്ടൂര്‍ റീജ്യണ്‍, കോഴിക്കോട് ജില്ല)
മൂന്നാം റാങ്ക് ജാസ്മിന്‍ എ.എസ്, അസാസുല്‍ ഇസ്‌ലാം സുന്നി മദ്‌റസ, കോങ്ങാട് (കോങ്ങാട് റീജ്യണ്‍, പാലക്കാട് ജില്ല)
ലെവല്‍ 3:
ഒന്നാം റാങ്ക് ഹലീമത്തു സാദിയ കെ., തര്‍ബിയതു സിബിയാന്‍ സുന്നി മദ്‌റസ, നീരോല്‍പ്പാലം, തേഞ്ഞിപ്പലം (യൂണിവേഴ്‌സിറ്റി റീജ്യണ്‍, മലപ്പുറം ജില്ല)
രണ്ടാം റാങ്ക് ഷമീമ പി., അസാസുദ്ദീന്‍ സുന്നി മദ്‌റസ, ജാറത്തിങ്ങല്‍, വെട്ടിച്ചിറ (വെട്ടിച്ചിറ റീജ്യണ്‍, മലപ്പുറം ജില്ല)
മൂന്നാം റാങ്ക് ഫര്‍സാന പി.എം., ഹിദായതുല്‍ അനാം മദ്‌റസ, കൊച്ചനൂര്‍ (പെരുമ്പടപ്പ് റീജ്യണ്‍, തൃശൂര്‍ ജില്ല)
ലെവല്‍ 4:
ഒന്നാം റാങ്ക് ഫര്‍സീന, മദ്‌റസതുല്‍ ജമാലിയ്യ, കോടഞ്ചേരി, പൂച്ചത്തേല്‍ (മാറഞ്ചേരി റീജ്യണ്‍, മലപ്പുറം ജില്ല)
രണ്ടാം റാങ്ക് മുഹ്‌സിന ടി, സി.എം.വി മെമ്മോറിയല്‍ മദ്‌റസ, മമ്പാട്ടുമൂല (കാളികാവ് റീജ്യണ്‍, മലപ്പുറം ജില്ല)
മൂന്നാം റാങ്ക് സല്‍വ ഹനാന്‍, ഇ.കെ.എച്ച്.എം മദ്‌റസ, പുളിക്കല്‍ (പുളിക്കല്‍ റീജ്യണ്‍, മലപ്പുറം ജില്ല)
ലെവല്‍ 5:
ഒന്നാം റാങ്ക് കമര്‍ ബാനു, മദീനത്തുല്‍ ഉലൂം മദ്‌റസ, സുല്‍ത്താന്‍ ബത്തേരി, (സുല്‍ത്താന്‍ ബത്തേരി റീജ്യണ്‍, വയനാട് ജില്ല)
രണ്ടാം റാങ്ക് തസ്‌ലീമ, സഅദിയ്യ ഇംഗ്ലീഷ് മീഡിയം മദ്‌റസ (ദേളി റീജ്യണ്‍, കാസര്‍കാട് ജില്ല)
മൂന്നാം റാങ്ക് ഫായിസ് കെ.പി, സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മാട്ടൂല്‍ നോര്‍ത്ത് (മാട്ടൂല്‍ റീജ്യണ്‍, കണ്ണൂര്‍ ജില്ല)
പരീക്ഷാ ഫലം വെബ്‌സൈറ്റില്‍
എസ്.എം.എ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് നേടി സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരുടെ പേരു വിവരങ്ങള്‍ സമസ്തയുടെ വെബ്‌സൈറ്റില്‍ തിങ്കളാഴ്ച മുതല്‍ ലഭ്യമാകും. www.samastha.in എന്ന സൈറ്റ് ഓപ്പണ്‍ ചെയ്ത് റിസള്‍ട്ട് ഓപ്ഷനില്‍ സെന്റര്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ പരീക്ഷാഫലം പ്രിന്റെടുക്കാവുന്ന രീതിയില്‍ ലഭ്യമാകും.

നേതാക്കള്‍ അഭിനന്ദിച്ചു
സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ റാങ്ക് നേടിയവരെയും എ ഗ്രേഡോടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെയും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.എം.എ) സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് എന്നിവര്‍ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here