തെരുവ് നായ ശല്യത്തിന് പരിഹാരം കാണണം: മുസ്‌ലിം ജമാഅത്ത്

Posted on: January 2, 2016 6:43 am | Last updated: January 2, 2016 at 1:43 pm
SHARE

വേങ്ങര: മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ച് വരുന്ന തെരുവ് നായ ശല്യം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് വേങ്ങര സോണ്‍ മുസ്‌ലിം ജമാഅത്ത് രൂപവത്കരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ആരാധനാലയങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോവുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഏറെ ഭീതിയിലാണ്. ഒരു വിദ്യാര്‍ഥി നായയുടെ കടിയേറ്റ് മരണപ്പെടുക പോലും ചെയ്തിട്ടും നടപടികള്‍ ആരംഭിക്കാത്തതില്‍ കമ്മിറ്റി ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ഖാദര്‍ അഹ്‌സനി മമ്പീതി അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ഹസൈന്‍ കുറുകത്താണി പ്രസംഗിച്ചു. സോണ്‍ കമ്മിറ്റി ഭാരവാഹികളായി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി (പ്രസി), എ പി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ടി ടി അഹമ്മദ് കുട്ടി സഖാഫി, ഒ കെ കുഞ്ഞാപ്പു ഖാസിമി, ടി കുഞ്ഞാലസ്സന്‍ ഹാജി (വൈ. പ്രസി), പി അബ്ദുഹാജി (ജന. സെക്ര), ചെള്ളി അഹമ്മദ് ഹാജി (ഫൈനാന്‍സ് സെക്ര), എന്നിവരെ തിരഞ്ഞെടുത്തു. സോണ്‍ എസ് വൈ എസ് ഭാരവാഹികളായി അബ്ദുല്‍ ജബ്ബാര്‍ ബാഖവി (പ്രസി), കെ മുസ്തഫ സഖാഫി, മുഹമ്മദ് സഖാഫി ഇല്ലിപിലാക്കല്‍, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി, അബ്ദുര്‍റശീദ് അഹ്‌സനി (വൈ. പ്രസി), പി അബ്ദുര്‍റഹ്മാന്‍ (സെക്ര), അലവിക്കുട്ടി നെല്ലിപ്പറമ്പ്, ടി മൊയ്തീന്‍ കുട്ടി, എ അലിയാര്, എ മുജീബ് റഹ്മാന്‍ (ജോ. സെക്ര), ടി കെ ഉബൈദുല്ല ഇര്‍ഫാനി (ഫൈനാന്‍സ് സെക്രട്ടറി) തിരഞ്ഞെടുത്തു.