വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിന് ജാമ്യമില്ല

Posted on: January 2, 2016 1:39 pm | Last updated: January 2, 2016 at 1:39 pm
SHARE

rapeമഞ്ചേരി: പന്ത്രണ്ടുകാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മലപ്പുറം മൈലപ്പുറം മുരിങ്ങക്കോടന്‍ അബ്ദുല്‍ അസീസി (25) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. നവംബര്‍ 27 ന് വൈകീട്ട് 6.15 നാണ് സംഭവം. കുട്ടിയെ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റി കോലാര്‍ പുഴയുടെ തീരത്ത് ആളൊഴിഞ്ഞ പറമ്പില്‍കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കത്തി കഴുത്തില്‍ വെച്ച് പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മലപ്പുറം പോാലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഡിസംബര്‍ എട്ടിന് റിമാന്‍ഡ് ചെയ്യുകയായിരുന്നു.