അശ്ലീല സീഡികള്‍ പിടികൂടി

Posted on: January 2, 2016 12:36 pm | Last updated: January 2, 2016 at 12:36 pm
SHARE

cdമഞ്ചേരി: മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡിനകത്ത് പരസ്യമായി നീല ചിത്രങ്ങള്‍ വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. മഞ്ചേരി മാര്യാട് ആലുങ്ങല്‍ വാല്‍പറമ്പന്‍ റസാഖി 35) നെയാണ് എസ് ഐ സില്‍വസ്റ്ററും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. നീല ചിത്രങ്ങളുടെ 50 ഡിസ്‌ക്കുകളും പുതിയ ചലച്ചിത്രങ്ങളുടെ നിരവധി വ്യാജ സീഡികളും ഇയാളില്‍ നിന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ജില്ലയില്‍ അശ്ലീല ചിത്രങ്ങള്‍ വിതരണം ചെയ്യുന്ന റാക്കറ്റിനെ സംബന്ധിച്ച് വിവരം ലഭിച്ചതായും ഇവരെ നിരീക്ഷിച്ച് വരുന്നതായും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here