ഹെല്‍മറ്റ് ധരിക്കാത്തവരെ പിടികൂടാന്‍ ക്യാമറയും

Posted on: January 2, 2016 12:34 pm | Last updated: January 2, 2016 at 12:34 pm
SHARE

cameraപെരിന്തല്‍മണ്ണ: ഇരു ചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കുകളോടിക്കുന്നവരെ പിടികൂടാന്‍ സിംഗിള്‍ ക്യാമറയുമായി പോലീസ് വഴിയോരങ്ങളില്‍ നിരീക്ഷിക്കുകയാണ്. ദേശീയ പാതയില്‍ നഗരസഭക്ക് മുമ്പില്‍, ബൈപ്പാസ് ജംഗ്ഷന്‍, ജ്യൂബിലി റോഡ് ജംഗ്ഷന്‍ തുടങ്ങിയ തിരക്ക് വര്‍ധിക്കുന്നിടത്തെല്ലാം പോലീസ് ക്യാമറയുമായി കാത്തു നില്‍ക്കുകയാണ്. ഗതാഗതം കുറച്ച് ബ്ലോക്കായി കഴിഞ്ഞാല്‍ ഇക്കൂട്ടരുടെ നമ്പര്‍ പ്ലേറ്റ് ക്യാമറയില്‍ വ്യക്തമായി പകര്‍ത്തും. ഇങ്ങനെ പകര്‍ത്തിയെടുത്ത വാഹന ഉടമകള്‍ക്ക് പിന്നീട് അറിയിപ്പ് ലഭിക്കുമ്പോഴെ വിവരമറിയൂ. ബൈക്കുകള്‍ മാത്രമല്ല, സീറ്റ് ബെല്‍റ്റില്ലാതെ വാഹനമോടിക്കല്‍, ഡ്രൈവിംഗ് നടത്തവെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here