Connect with us

Malappuram

മങ്കട താലൂക്ക് ആശുപത്രിക്ക് കെട്ടിടം പണിയാന്‍ ഒരു കോടി അനുവദിച്ചു

Published

|

Last Updated

മങ്കട /കൊളത്തൂര്‍: നിര്‍ധിഷ്ട മങ്കട താലൂക്ക് ആശുപത്രിക്ക് ആധുനിക രീതിയില്‍ കെട്ടിടം നിര്‍മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി ടി എ അഹമ്മദ് കബീര്‍ എം എല്‍ എ അറിയിച്ചു. മണ്ഡല ആസ്ഥി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.
മങ്കട കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയും ചെയ്ത സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ‘ഭാഗമായി ആധുനിക രീതിയില്‍ കെട്ടിടം പണിയുന്നത്. എന്നാല്‍ കിഡ്‌നി രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരന് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് അഞ്ച് ഡയാലിസിസ് യൂനിറ്റുകള്‍ സജ്ജീകരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഈ കെട്ടിടത്തില്‍ ഒരുക്കുമെന്ന് ടി എ അഹമ്മദ് കബീര്‍ എം എല്‍ എ പറഞ്ഞു. കെട്ടിടത്തിന് ‘ഭരണാനുമതിയും, സാങ്കേതികാനുമതിയും ലഭ്യമായാലുടന്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും.
കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ മങ്കട താലൂക്ക് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ലഭ്യമാക്കാനാവും. മങ്കട താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കും.ടി എ അഹമ്മദ് കബീര്‍ എം എല്‍ എയുടെ മണ്ഡല ആസ്തിവികസന പദ്ധതിയില്‍ നിന്ന് ഒരു കോടിരൂപ ഉപയോഗിച്ചാണ് ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നത്. കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നതിനു വേണ്ടത്ര സൗകര്യമില്ലാതിരിക്കുകയും വലിയ തുക അടക്കേണ്ട അവസ്ഥയുണ്ടായതിനാലാണ് ഡയാലിസിസ് സെന്റര്‍ അനുവദിക്കുന്നതെന്ന് എം എല്‍ എ അറിയിച്ചു.ഒരേ സമയം അഞ്ച് പേര്‍ക്ക് നടത്താവുന്ന രീതിയില്‍ അഞ്ച് യൂനിറ്റുകളോടെ 200 ചതുരശ്ര മീറ്ററില്‍ കെട്ടിടം പണിയുന്നതിനാണ് ഫണ്ട് അനുവദിച്ചത്. ഈ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കരുതുന്നതായും എം എല്‍ എ അറിയിച്ചു.

Latest