മുസ്‌ലിം ജമാഅത്തിനെ ശക്തിപ്പെടുത്തുക: വി പി എം ഫൈസി വില്ല്യാപ്പള്ളി

Posted on: January 2, 2016 11:56 am | Last updated: January 2, 2016 at 11:56 am

നാദാപുരം: സാമൂഹിക സ്പന്ദനം അറിഞ്ഞ് പ്രബോധനം ചെയ്യാനും ആധികാരിക ഇടപെടല്‍ നടത്താനും കേരള മുസ്‌ലിം ജമാഅത്തിനെ അര്‍ഹതയുളളുവെന്ന് കാലം തെളിയിച്ച് കൊണ്ടിരിക്കുകയാണെന്ന് സമസ്ത മുശാവറ അംഗം വി പി എം ഫൈസി വില്ല്യാപ്പളളി പ്രസ്താവിച്ചു. ലിംഗ സമത്വം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതാക്കള്‍ക്ക് മുന്നില്‍ എതിരാളികള്‍ക്ക് അടിയറവ് പറയേണ്ടിവരുന്നത് ഇതിന് സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നാദാപുരം സോണ്‍ കേരള മുസ്‌ലിം ജമാഅത്ത് രൂപവത്കരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാദാപുരം ടൗണ്‍ സിറാജുല്‍ ഹുദ ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം സഖാഫി കുമ്മോളി വിഷയമവതരിപ്പിച്ചു.
ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, ഇസ്മാഈല്‍ സഖാഫി, മുനീര്‍ സഖാഫി, അബ്ദുല്ല കായക്കൊടി, കുഞ്ഞബ്ദുല്ല കടമേരി പ്രസംഗിച്ചു.