സഹകരണ സ്ഥാപനങ്ങള്‍ അടിത്തട്ടിലുള്ളവരുടെ ആശാകേന്ദ്രം : മന്ത്രി

Posted on: January 2, 2016 11:00 am | Last updated: January 2, 2016 at 11:55 am
SHARE

വടകര: സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ആശാകേന്ദ്രമാണ് സഹകരണ സ്ഥാപനങ്ങളെന്ന് കൃഷി-മൃഗ സംരക്ഷണ മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. വില്യാപ്പള്ളി ഗ്രാമീണ കര്‍ഷക കാര്‍ഷികേതര ലേബേര്‍സ് വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംഘം പ്രസിഡന്റ് മാണിക്കോത്ത് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജി സി എസ് പദ്ധതി കെ കെ ലതിക എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി കെ നാണു എം എല്‍ എ ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ ബേങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ആദ്യനിക്ഷേപം സ്വീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മോഹനന്‍, കെ സി ബാലകൃഷ്ണന്‍, കെ കെ ഫൈസല്‍, ടി ജി മയ്യന്നൂര്‍, കെ കെ ശ്രീജിത്ത്, വി പി സുജ, കെ കെ കൃഷ്ണന്‍, സുനീത് ചന്ദ്രന്‍, ആയാടത്തില്‍ രവീന്ദ്രന്‍, വട്ടക്കണ്ടി കുഞ്ഞമ്മദ്, എന്‍ ശങ്കരന്‍, വി ബാലന്‍, അബ്ദുല്‍ സ്സമദ് എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here