Connect with us

Kozhikode

കോപ്പോളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം നാലിന്

Published

|

Last Updated

വടകര: നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോഓപറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി ഓയില്‍ പ്രൊഡക്ഷനായ കോപ്പോളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ഹെയര്‍ ഓയില്‍ വിപണോദ്ഘാടനവും നാലിന് വടകരയില്‍ വെച്ച് നടക്കുമെന്ന് സംഘം ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1936 ല്‍ കോഴിക്കോട് കേന്ദ്രമായി സ്ഥാപിതമായി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോഓപറേറ്റീവ് സപ്ലൈ ആന്റ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ 1965ലാണ് വടകരയില്‍ ഓയില്‍ മില്‍ ആരംഭിച്ചത്. ഗുണനിലവാരമുള്ള കൊപ്ര ഉപയോഗിച്ച് കോപ്പോള്‍ എന്ന പേരില്‍ ശുദ്ധമായ വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു വരുന്നതായും ഗുണമേന്മ ഉറപ്പുവരുത്തുക വഴി ജനങ്ങളുടെ വിശ്വാസ്യതയാര്‍ജിക്കാന്‍ കഴിഞ്ഞതായും അവകാശപ്പെടുന്നു. അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ വേളയില്‍ മൂല്യവര്‍ധിത ഉത്പന്നമെന്ന നിലയില്‍ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ തയ്യാര്‍ ചെയ്ത കോപ്പോള്‍ ഹെയര്‍ഓയില്‍ വിപണിയല്‍ ഇറക്കുകയാണെന്നും ഇതിന്റെ ഉത്പാദന കേന്ദ്രം വയനാട് ജില്ലയിലെ ചൂരല്‍ മലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണെന്നും സംഘാടകര്‍ അറിയിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതും സര്‍ക്കാര്‍ സ്ഥാപനമായ കേരള സോപ്‌സ് നാച്വറല്‍ ഫ്രഷ് എന്ന പേരില്‍ വിപണിയിലിറക്കുന്നതുമായ വെജിറ്റബിള്‍ ക്ലീനറിന്റെ ഉത്പാദന കേന്ദ്രം കോഴിക്കോട് യൂനിറ്റില്‍ ആരംഭിച്ചതായും പറഞ്ഞു. ആഘോഷ പരിപാടി ഇ പി ജയരാജന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ ആദ്യ വില്‍പ്പനയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. പ്രമുഖര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘം പ്രസിഡന്റ് പി സൈനുദ്ദീന്‍, ഡറക്ടര്‍ വി ദാമോദരന്‍, ജനറല്‍ മാനേജര്‍ എം കെ വിപിന്‍, വി പി ലേഖ, കെ ശശീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest