മടപ്പള്ളി ഹൈസ്‌കൂള്‍ കെട്ടിടത്തിന് ശിലയിട്ടു

Posted on: January 2, 2016 11:00 am | Last updated: January 2, 2016 at 11:47 am
SHARE

വടകര: മടപ്പള്ളി ബോയ്‌സ് ഹൈസ്‌കൂളിന് പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം സി കെ നാണു എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമുള്ള ഒരു കോടി രൂപയും ജില്ലാ പഞ്ചായത്തിന്റെ 70 ലക്ഷവും ചേര്‍ത്താണ് കെട്ടിടത്തിന്റെ ആദ്യഘട്ടം പണി ആരംഭിക്കുന്നത്.
യു പി ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള മുഴുവന്‍ വികസനവും ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ടി കെ രാജന്‍ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു. കിഴക്കയില്‍ ഗോപാലന്‍, പി പ്രസീത, ഇ എം ദയാനന്ദന്‍, സി കെ പത്മനാഭന്‍, സി കെ മൊയ്തു, കെ ഗംഗാധരക്കുറുപ്പ്, ശ്രീധരന്‍ മടപ്പള്ളി, ടി കൃഷ്ണന്‍, ടി വി ബാലകൃഷ്ണന്‍, സി കെ വിജയന്‍, വിജയന്‍ മടപ്പള്ളി, ദിനേശന്‍ കരുവാങ്കണ്ടി, കെ പി ഫൈസല്‍, വി പി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here