രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Posted on: January 2, 2016 11:45 am | Last updated: January 2, 2016 at 11:45 am

കോഴിക്കോട്: പുതുവത്സര ദിനത്തില്‍ ജില്ലാ ലേബര്‍ ഓഫീസ് ജീവനക്കാര്‍ രക്തദാനവും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടന്ന ക്യാമ്പ് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ എം സുനില്‍ അധ്യക്ഷത വഹിച്ചു. കേരള ബ്ലഡ് ഡൊണേഷന്‍ ഫോറത്തിന്റെയും കോട്ടപ്പറമ്പ് ഗവ. ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വിപിന്‍ലാല്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ സി രമേശന്‍, ബ്ലഡ് ഡൊണേഷന്‍ ഫോറം പ്രസിഡന്റ് അശോകന്‍, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രതിനിധി അമിജേഷ്, ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) കെ ഐ ബോണി വര്‍ഗീസ് സംസാരിച്ചു.