സമൂഹം ഏറ്റുപിടിച്ച് എസ് എസ് എഫ് ധര്‍മാരവങ്ങള്‍

Posted on: January 2, 2016 11:44 am | Last updated: January 2, 2016 at 11:44 am
SHARE

മുക്കം: പുതുവത്സരങ്ങളുടെ മറവില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ എസ് എസ് എഫ് സംഘടിപ്പിച്ച ധര്‍മാരവങ്ങള്‍ അധര്‍മത്തിനെതിരെയുള്ള താക്കീതായി. സെക്ടര്‍ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിക്ക് പൊതുസമൂഹം മികച്ച പിന്തുണയാണ് നല്‍കിയത്. ഓമശ്ശേരി സെക്ടര്‍ ധര്‍മാരവം ഓമശ്ശേരിയില്‍ നടന്നു. റാലിക്ക് എം വി നൗഫല്‍, ഹാഫിള് ഉമര്‍, മുഫീദ് അഹ്‌സനി, ശാഹുല്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം ഡിവിഷന്‍ പ്രസിഡന്റ് യു കെ സ്വദഖതുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. ജഅ്ഫര്‍ സഖാഫി തെച്ചാട് പ്രസംഗിച്ചു. എരഞ്ഞിമാവ് സെക്ടര്‍ ധര്‍മാരവം ഗോതമ്പ് റോഡില്‍ നിന്ന് റാലിയോടെ ആരംഭിച്ചു. നെല്ലിക്കാപറമ്പില്‍ നടന്ന പൊതുയോഗം യു പി ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി ഒ മുഹമ്മദ് ഫസല്‍ മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ ജി അബ്ദുല്‍ അക്ബര്‍, എം ടി അശ്‌റഫ്, തൊട്ടിമ്മല്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാജന്‍ പ്രസംഗിച്ചു. റാലിക്ക് സെക്ടര്‍ നേതാക്കളായ ശറഫുദ്ദീന്‍ സഖാഫി, ജലീല്‍ സ്വലാത്ത് മഹല്‍, ജവാദ് നെല്ലിക്കാപറമ്പ് നേതൃത്വം നല്‍കി. പുത്തൂര്‍ സെക്ടര്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ ആലിന്‍ തറയില്‍ നടന്ന പരിപാടിയില്‍ ശറഫുദ്ദീന്‍ സഖാഫി, റാശിദ് നടമ്മല്‍ പൊയില്‍, ഫാളിലി കണിയാര്‍ കണ്ടം പ്രസംഗിച്ചു