പടനിലത്ത് രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

Posted on: January 2, 2016 11:41 am | Last updated: January 2, 2016 at 11:41 am
SHARE

കൊടുവള്ളി: മോഷ്ടാക്കളെന്ന സംശയത്തില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ താഴെ പടനിലത്ത് നാട്ടുകാര്‍ പിടികൂടി കുന്ദമംഗലം പോലീസിന് കൈമാറി. ഇന്നലെ വൈകീട്ട് ആറ് മണിയോടെ താഴെ പടനിലത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബംഗാള്‍ സ്വദേശികളെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് നാട്ടുകാര്‍ പിടികൂടിയത്. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണത്രെ ലഭിച്ചത്. കൊടുവള്ളി, കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു മാസത്തിനിടെ നിരവധി വീടുകളില്‍ കവര്‍ച്ച നടന്നിരുന്നു. മോഷണം വ്യാപകമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ചുവരികയാണ്.
പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ കൂട്ടുകാരെന്ന് സംശയിക്കുന്ന നാല് പേരെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. പതിമംഗലം ഭാഗത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവര്‍ ജോലിക്ക് കേരളത്തിലെത്തിയതാണെന്നാണ് അറിയുന്നതെന്നും കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും കുന്ദമംഗലം പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here