Connect with us

Kozhikode

നിയമവിരുദ്ധ മത്സ്യബന്ധനം: രണ്ട് ബോട്ടുകള്‍ പോലീസ് പിടികൂടി

Published

|

Last Updated

ഫറോക്ക്: നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ഫിഷറീസ് അസി. ഡയറക്ടറും ചേര്‍ന്ന് പിടികൂടി. ബേപ്പൂര്‍ അഴിമുഖത്ത് നിന്നും പുതിയാപ്പ ഹാര്‍ബറിനു സമീപത്ത് വെച്ചുമാണ് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്. ബോട്ടുകളുടെ ലൈസന്‍സും ആര്‍ സിയും പരിശോധിക്കുന്നതിനിടയിലാണ് പൊടിമത്സ്യങ്ങളും കടലിലെ ചെറുജീവികളെയും പിടിച്ച ബോട്ടുകള്‍ പോലീസ് പിടികൂടിയത്. ബേപ്പൂര്‍ സ്വദേശി രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശ്രീചിത്ര ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. 39 ബോക്‌സ് നിറയെ പൊടിമത്സ്യങ്ങളുണ്ടായിരുന്ന ബോട്ടില്‍ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. 60,000 രൂപയുടെ മത്സ്യം സര്‍ക്കാറിലേക്ക് കണ്ടുകെട്ടി.
പുതിയാപ്പ സ്വദേശി രണ്‍ബീറിന്റെ ഉടമസ്ഥതയിലുളള ഭാസ്‌ക്കര്‍ ബോട്ടാണ് ഹാര്‍ബറിനു സമീപം പുറംകടലില്‍ വെച്ച് പിടികൂടിയത്. 60 ബോക്‌സ് വളമത്സ്യമുണ്ടായിരുന്ന ബോട്ടില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയുടെ മത്സ്യം ലേലത്തില്‍ വിറ്റ് തുക സര്‍ക്കാറിലേക്ക് അടച്ചു. പിടിച്ചെടുത്ത വളമത്സ്യങ്ങള്‍ അധികൃതര്‍ പുറം കടലില്‍ തള്ളി.

Latest