അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു

Posted on: January 2, 2016 11:00 am | Last updated: January 2, 2016 at 11:36 am
SHARE

ആലത്തൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടാംഘട്ട ശമ്പളപരിഷ്‌ക്കരണ റിപ്പോര്‍ട്ടിലെ പ്രതിലോമകരമായ ശുപാര്‍ശകളില്‍ പ്രതിഷേധിച്ച് അധ്യാപകരും ജീവനക്കാരും താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. താലൂക്ക് ഓഫീസില്‍ നടന്ന പ്രതിഷേധം എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ എസ് നൂര്‍മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ കെ സുരേഷ്, ജി ജിഷ പ്രസംഗിച്ചു. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു നടന്ന പ്രതിഷേധക്കുട്ടയ്മയില്‍ എ അംജദ്ഖാന്‍ അധ്യക്ഷത വഹിച്ചു. ശമ്പള പരിഷ്‌കരണ ഉത്തരവ് കത്തിച്ചാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here