ഐ എ എം ഇ സംസ്ഥാന കലാമേളയില്‍ കൊപ്പം എം ഇ ടിക്ക് റണ്ണേഴ്‌സ് അപ്പ് ട്രോഫി

Posted on: January 2, 2016 11:35 am | Last updated: January 2, 2016 at 11:35 am
ഐ എ എം ഇ സംസ്ഥാന കലാമേളയില്‍ റണ്ണേഴ്‌സ് ട്രോഫി നേടിയ കൊപ്പം എം ഇ ടി സ്‌കൂള്‍
ഐ എ എം ഇ സംസ്ഥാന കലാമേളയില്‍ റണ്ണേഴ്‌സ് ട്രോഫി നേടിയ കൊപ്പം എം ഇ ടി സ്‌കൂള്‍

കൊപ്പം: മലപ്പുറം മഅ്ദിനില്‍ സമാപിച്ച ഐ എ എം ഇ സംസ്ഥാന കലാമേളയില്‍ കൊപ്പം എം ഇ ടി ഇംഗ്ലീഷ് സ്‌കൂളിന് സെക്കന്റ് റണ്ണേഴ്‌സ് ട്രോഫി.
351 പോയിന്റ് നേടി സംസഥാന തലത്തില്‍ മൂന്നാംസ്ഥാനവും പാലക്കാട് സോണില്‍ ഒന്നാമതുമായി. മൂന്നാം തവണയാണ് സംസ്ഥാന കലാമേളയില്‍ എം ഇ ടി സ്‌കൂള്‍ ജില്ലയില്‍ നിന്ന് ഒന്നാമതാവുന്നത്.
മാപ്പിളപ്പാട്ട്. ബുര്‍ദ, ഖവാലി, ദഫ് ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നം സ്ഥാനം ലഭിച്ചിട്ടുണ്ട്.—പങ്കെടത്ത് എല്ലാ ഇനങ്ങളിലും എ ഗ്രേഡോടെ സമാഹ് ഒന്നാം സ്ഥാനം നേടി മേളയിലെ താരമായി.
മികച്ച പരിശീലനത്തിന് നേതൃത്വം കൊടുത്ത മുസ്തഫ തണ്ണീര്‍ക്കോടിന്റെ ചിട്ടയായ പരിശീലനമാണ് ദഫ് മത്സരത്തില്‍ ഒന്നാം സ്ഥാനം തേടിയെത്തിയത്. മികച്ച വിജയം നേടിയ പ്രതിഭകളെയും പരിശീലനം നല്‍കിയ അധ്യാപകരെയും സ്റ്റാഫ് കൗണ്‍സിലും മാനേജ് മെന്റ് കമ്മിറ്റിയും അനുമോദിച്ചു. കെ ഉമര്‍ മദനി അധ്യക്ഷത വഹിച്ചു.