പിണങ്ങോട് സ്‌കൂളില്‍ സാമൂഹിക വിരുദ്ധര്‍ പുസ്തകങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിച്ചു

Posted on: January 2, 2016 11:31 am | Last updated: January 2, 2016 at 11:31 am
SHARE

പിണങ്ങോട്: ഗവ. യു പി സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും വിദ്യാര്‍ഥികളുടെപഠന രേഖകളും ഫര്‍ണീച്ചറുകളും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.
സ്‌കൂളില്‍ ഇത്തരം പ്രവലൃത്തികള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്.
കുടിവെള്ള പൈപ്പുകള്‍ പൊട്ടിച്ചുകളഞ്ഞ സാമൂഹിക വിരുദ്ധര്‍ ശുചിമുറികള്‍ നശിപ്പിച്ചിട്ടുമുണ്ട്, മുന്‍പ് ഇത്തരം നശീകരണ പ്രവൃത്തികള്‍ നടന്നപ്പോള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. അതിനിടെയാണ് വീണ്ടും ക്രിസ്മസ് അവധി ദിവസങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ സ്‌കൂളില്‍ അഴിഞ്ഞാടിയത്.
സ്‌കൂളിന് നേരെയുള്ള സാമൂഹിക വിരുദ്ധരുടെ ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ പോലീസും പൊതുസമൂഹവും ജാഗ്രത പാലിക്കണമെന്ന് പി ടി എ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. പ്രസിഡന്റ് കെ എച്ച് അബൂബക്കര്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് കെ ഹംസ, പി സെയ്ത്, പി താഹിര്‍, ഹെഡ്മിസ്ട്രസ് കെ ശ്രീധരി, സ്‌കൂള്‍ പാര്‍ലിമെന്റ് പ്രതിനിധി ഹിബ ഷെറിന്‍ പ്രസംഗിച്ചു.