വാഹന നിയന്ത്രണം ഫലപ്രദം; ഡല്‍ഹിയില്‍ അന്തരീക്ഷ മലിനികരണത്തിന്റെ തോത് കുറഞ്ഞു

Posted on: January 2, 2016 11:49 am | Last updated: January 2, 2016 at 11:49 am
SHARE
manish sisodia
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സെെക്കിളില്‍ ഒാഫീസിലേക്ക് പോകുന്നു

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റ – ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം വിജയകരം. നിയന്ത്രണം ആദ്യമായി നടപ്പാക്കിയ ഇന്നലെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനികരണത്തിന്റെ തോത് പത്ത് ശതമാനത്തോളം കുറഞ്ഞു. നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് ശേഷം രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 2 മണി വരെയുള്ള സമയത്താണ് അന്തരീക്ഷ മലിനീകരണം കുറഞ്ഞതായി കണ്ടെത്തിയത്. കഴിഞഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് പത്ത് ശതമാനം കുറവ് രേഖപ്പെടുത്തിയതായി എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് വൃത്തങ്ങള്‍ അറിയിച്ചു.

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കണക്കാക്കുന്ന പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5 ആണ് കുറഞ്ഞതായി കണ്ടത്. അതേസമയം വൈകീട്ടോടെ മലിനീകരണത്തിന്റെ തോത് ഉയരുകയും ചെയ്തു. ക്യുബിക് മീറ്ററില്‍ 198 മൈക്രോഗ്രാമാണ് ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5ന്റെ ശരാശരി തോത്.

രാവിലെ അന്തരീക്ഷ മലിനീകരണത്തോത് കുറയാന്‍ കാരണം വാഹനങ്ങളുടെ എണ്ണം കുറഞ്ഞതാണെന്ന് സഫാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഉച്ചക്ക് ശേഷം തോത് ഉയരാനുള്ള കാരണം ശാസ്ത്രീയമായി പരിശോധിക്കപ്പെടണമെന്നും അവര്‍ വ്യക്തമാക്കി. അന്തരീക്ഷ താപനിലയിലുള്ള മാറ്റമാകും ഇതിന് കാരണമെന്നാണ് നിഗമനം.

ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഇരട്ട അക്ക നമ്പര്‍ വാഹനങ്ങളാണ് ഡല്‍ഹിയിലെ നിരത്തുകളില്‍ ഓടുന്നത്. ഇരട്ട അക്ക നമ്പര്‍ വാഹനമുള്ള ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സൈക്കിള്‍ മാര്‍മാണ് ഇന്ന് ഓഫീസില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here