കുമ്മനം രാജശേഖരന്‍ പെരുന്നയില്‍ പുഷ്പാര്‍ച്ചന നടത്തി

Posted on: January 2, 2016 10:00 am | Last updated: January 2, 2016 at 10:51 am
SHARE
kummanam-YJTBU
കുമ്മനം രാജശേഖരന്‍

കോട്ടയം:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പെരുന്നയിലെത്തി. പെരുന്നയിലെ മന്നം സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. പുഷ്പാര്‍ച്ചനക്കുശേഷം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കുമ്മനം സംസാരിച്ചു.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, സംസ്ഥാന കമ്മിറ്റയംഗം പി.കെ.കൃഷ്ണദാസ് എന്നിവര്‍ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു. എന്‍എസ്എസുമായി പ്രശ്‌നങ്ങളില്ലെന്നു പറഞ്ഞ കുമ്മനം ബിജെപിയോടുളള എന്‍എസ്എസിന്റെ ഇഷ്ടക്കേടിനു കാരണം കണ്ടെത്തി അത് പറഞ്ഞു തീര്‍ക്കുമെന്നും പറഞ്ഞു.