കൊച്ചി മെട്രോ: ആദ്യ കോച്ചുകള്‍ ഇന്ന് കേരളത്തിന് കൈമാറും

Posted on: January 2, 2016 10:24 am | Last updated: January 2, 2016 at 12:06 pm
SHARE

kochimetro06കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ ഇന്ന് കേരളത്തിന് കൈമാറും. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവില്‍ നിന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കോച്ചുകളുടെ താക്കോല്‍ ഏറ്റുവാങ്ങും. കോച്ചുകള്‍ കയറ്റിയ ട്രെയ്‌ലര്‍ ലോറികളുടെ യാത്ര കേന്ദ്ര മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ആന്ധ്രയില്‍ നിന്ന് മുട്ടം യാഡിലേക്കാണ് കോച്ചുകള്‍ എത്തിക്കുക. കെ.വി. തോമസ് എംപി, എംഎല്‍എ മാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മുട്ടം മെട്രോ യാഡില്‍ എത്തിക്കുന്ന കോച്ചുകള്‍ ഇന്‍സ്‌പെക്ഷന്‍ ബേയില്‍ ഇറക്കിയ ശേഷം കൂട്ടി യോജിപ്പിക്കും. 23നു ടെസ്റ്റ് ട്രാക്കിലേക്കു മാറ്റുന്ന ട്രെയിന്‍ ആദ്യ പരീക്ഷണ ഓട്ടം നടത്തും. പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടി ഫ്‌ളാഗ് ഓഫ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here