പത്താന്‍കോട് ഭീകരാക്രമണം: ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

Posted on: January 2, 2016 10:18 am | Last updated: January 2, 2016 at 8:58 pm

forceന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ ഭീകരര്‍ വ്യോമസേനാ കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. വിമാനത്താവളങ്ങള്‍, റയില്‍വേസ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിനും ക്രൈംബ്രാഞ്ചിനും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കുന്നു. വിഐപി കേന്ദ്രങ്ങളിലും കനത്ത സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്.