Connect with us

National

ഹൈക്കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ

Published

|

Last Updated

ജമ്മുകാശ്മീര്‍: ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ഇരട്ട പതാക ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെതു. ജമ്മു കാശ്മീരില്‍ ത്രിവര്‍ണ പതാകക്കൊപ്പം സംസ്ഥാനത്തിന്റെ പതാകയും ഉയര്‍ത്താന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുവാദം നല്‍കിയിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാഹനങ്ങളിലും ദേശീയ പതാകക്കൊപ്പം കാശ്മീരിന്റെ സംസ്ഥാന പതാകയും ഉയര്‍ത്താമെന്ന് ഡിസംബര്‍ 27ന് ജമ്മു കാശ്മീര്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയിലാണ് ഉത്തരവുണ്ടായത്. പി ഡി പി സര്‍ക്കാരിന്റെ സഖ്യ കക്ഷിയായ ബി ജെ പി നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
വിശേഷാവകാശം നിലനില്‍ക്കുന്ന ജമ്മു കാശ്മീരിലെ നിയമനിര്‍മാണ സഭയാണ് പ്രത്യേക സംസ്ഥാന പതാക രൂപവത്കരിച്ചതെന്നും ഭരണഘടന ഇത് അംഗീകരിക്കുന്നുണ്ടെന്ന് സിംഗില്‍ ബഞ്ചിന്റെ വിധിയില്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ അനുഭവിച്ച പ്രതിസന്ധികളും സമരങ്ങളുമാണ് പതാക ചൂണ്ടി കാണിക്കുന്നതെന്നും അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും വാഹനങ്ങളിലും ദേശീയ പതാകക്കൊപ്പം സംസ്ഥാന പതാകയും ഉയര്‍ത്താമെന്നും സിംഗില്‍ ബഞ്ച് ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ ഉത്തരവ് ഡിവിഷന്‍ ബഞ്ച് തള്ളി.
ജമ്മു കാശ്മീരിലെ ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ നിര്‍മ്മല്‍ സിംഗ് പതാകയുടെ ഉപയോഗത്തെ ചോദ്യം ചെയ്തതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. ദേശീയ പതാകക്കൊപ്പം മറ്റൊരു പതാകയ്ക്കും തുല്യ സ്ഥാനം നല്‍കാനാവില്ലെന്നും ഉത്തരവിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രത്യേകാവകാശമുള്ള സംസ്ഥാനത്ത് ബി ജെ പി ദേശീയ അജന്‍ഡ കുത്തിയിറക്കുകയാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു.

---- facebook comment plugin here -----

Latest