ഹജ്ജ് അപേക്ഷാ ഫോറം 14 മുതല്‍

Posted on: January 2, 2016 5:45 am | Last updated: January 1, 2016 at 11:46 pm
SHARE

hajjകരിപ്പൂര്‍: ഹജ്ജ് 2016നുള്ള അപേക്ഷാ ഫോറം ഈ മാസം 14 മുതല്‍ വിതരണം ചെയ്യും. അപേക്ഷിക്കുന്നവരുടെ കൈവശം 2017 മാര്‍ച്ച് 10 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്്‌പോര്‍ട്ട് ഉണ്ടായിരിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ഓഫീസില്‍നിന്ന് അറിയിച്ചു. അപേക്ഷാ ഫോറങ്ങള്‍ ഈ മാസം 14 മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹജ്ജ് അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ലസംബന്ധമായ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഹജ്ജ് അപേക്ഷകരെ സഹായിക്കുന്നതിനായി സംസ്ഥാനത്തുടനീളം ഹജ്ജ് ട്രെയിര്‍മാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി നിയമിച്ചിട്ടുണ്ട്. ട്രെയിനര്‍മാരുടെ വിശദ വിവരങ്ങള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ (www.kerala hajcommittee.org) ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here