Connect with us

Qatar

ഹമദില്‍ രണ്ടു വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍

Published

|

Last Updated

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ രണ്ടു വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ കൂടി വിജയകരമായി നടപ്പാക്കി. ബൃട്ടണിലെ ഗൈസ്, സെന്റ് തോമസ് ആശുപത്രികളിലെ വിദഗ്ധരും ശസ്ത്രക്രിയയില്‍ പങ്കെടുത്തുവെന്ന് ഹമദ് വൃത്തങ്ങള്‍ അറിയിച്ചു.
വൃക്കകള്‍ തകരാറിലായ രണ്ടു വനിതകള്‍ക്കാണ് വൃക്കകള്‍ മാറ്റിവെച്ചത്. ഖത്വര്‍, ജോര്‍ദാന്‍ വനിതകള്‍ക്കായിരുന്നു ശസ്ത്രക്രിയ. ഇരുവരുടെയും സഹോദരിമാര്‍ വൃക്ക ദാനം ചെയ്യുകയായിരുന്നുവെന്ന് ഖത്വര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടറും ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറുമായ ഡോ. യൂസുഫ് അല്‍ മാസ്‌ലമാനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളിലായിരുന്നു ശസ്ത്രക്രിയകള്‍. ശസ്ത്രക്രിയാ നടപടികള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചക്കുശേഷം രണ്ടു രോഗികളും ആശുപത്രി വിട്ടു.
അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെയും തുടര്‍ ചികിത്സയുടെയും കാര്യത്തില്‍ എച്ച് എം സി മികച്ച നേട്ടമാണ് കൈവരിക്കുന്നതെന്ന് ഖത്വര്‍ ഓര്‍ഗന്‍ ഡൊണേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. റിയാദ് ഫാദില്‍ പറഞ്ഞു.
അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി രാജ്യത്തിനു പുറത്തു പോകേണ്ട ആവശ്യമില്ലെന്നും ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇവിടെ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യുന്ന സംഭവങ്ങള്‍ ഖത്വറില്‍ വര്‍ധിച്ചുവരുന്നുണ്ട്.

---- facebook comment plugin here -----

Latest