ക്വാഡ്‌നെറ്റ് ക്രിക്കറ്റില്‍ ടസ്‌കര്‍ ഇന്ത്യക്ക് ജയം

Posted on: January 1, 2016 7:32 pm | Last updated: January 1, 2016 at 7:32 pm
SHARE
ക്വാഡ്‌നെറ്റ് നാഷന്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ  ടസ്‌കര്‍ ഇന്ത്യ ടീം
ക്വാഡ്‌നെറ്റ് നാഷന്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ടസ്‌കര്‍ ഇന്ത്യ ടീം

ദോഹ: ക്വാഡ്‌നെറ്റ് നാഷന്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടസ്‌കര്‍ ഇന്ത്യ ജേതാക്കളായി. ഓള്‍ഡ് ഐഡിയല്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ താരം നയന്‍ മോംഗിയ ഉദ്ഘാടനം ചെയ്തു. ഖത്വര്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എട്ടു ടീമുകള്‍ പങ്കെടുത്തു. മെഗാ ഇവന്റോടെയായിരുന്നു സമാപനം.
ടസ്‌കര്‍ ഇന്ത്യയും എസ് എസ് സി ശ്രീലങ്കയും തമ്മിലാണ് ഫൈനല്‍ മത്സരം. ടസ്‌കര്‍ ഇന്ത്യയുടെ മുഹ്‌സിന്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. പ്ലേയര്‍ ദി ടൂര്‍ണമെന്റായി എസ് എസ് സി ശ്രീലങ്കന്‍ താരം അസ്‌വാര്‍ തിരഞ്ഞെടുക്കപ്പെട്ടു.