ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ പാക് ഗായകനെ തിരിച്ചയച്ചു

Posted on: January 1, 2016 6:54 pm | Last updated: January 1, 2016 at 6:54 pm
SHARE

rahat-fateh-ali-khan-0aഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ പ്രശസ്ത പാക് ഗായകന്‍ ഉസ്താദ് റാഹത് ഫതഹ് അലി ഖാനെ തിരിച്ചയച്ചു. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അലി ഖാനെ അബൂദാബിയിലേക്കാണ് തിരിച്ചയച്ചത്. പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് നാല് പ്രധാന വിമാനത്താവളങ്ങള്‍ വഴി മാത്രമേ ഇന്ത്യയില്‍ പ്രവേശിക്കാനാവൂ. ഇക്കാരണത്താലാണ് ഹൈദരാബാദില്‍ വിമാനമിറങ്ങിയ ഫതഹ് അലി ഖാനെ തിരിച്ചയച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

താജ് ഫല്‍കുനുമ പാലസില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു അലി ഖാന്‍. ഇതേ തുടര്‍ന്ന് വൈകീട്ട് എട്ട് മണിക്ക് നടത്താനിരുന്ന പരിപാടി 11 മണിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here