ചവറ് കൂനയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പന്നികള്‍ തിന്നു

Posted on: January 1, 2016 6:24 pm | Last updated: January 1, 2016 at 6:24 pm
SHARE

babyവാറങ്കല്‍: ചവറ് കൂനയില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ പന്നികള്‍ ഭക്ഷിച്ചു. തെലുങ്കാനയിലെ വാറങ്കലിലാണ് സംഭവം. വ്യാഴാഴ്ച ചില പ്രദേശവാസികളാണ് പന്നികള്‍ മൃതദേഹത്തിനായി പിടിവലി നടത്തുന്നത് കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസാണ് ജനിച്ച് അധികം ദിവസമാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്.

പെണ്‍കുഞ്ഞിനെ ഇഷ്ടമല്ലാത്തതിന്റെ പേരില്‍ അമ്മതന്നെയായിരിക്കാം കുട്ടിയെ ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിയെ പ്ലാസ്റ്റിക് ബാഗിലാക്കിയാണ് മാലിന്യക്കൂമ്പാരത്തില്‍ എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇവിടെ അലഞ്ഞുതിരിഞ്ഞിരുന്ന പന്നികളാണു കുട്ടിയെ തിന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി.