സാങ്കേതിക സര്‍വകലാശാല ബി. ടെക് ചോദ്യപേപ്പര്‍ പിന്‍വലിച്ചു

Posted on: January 1, 2016 5:23 pm | Last updated: January 2, 2016 at 10:12 am
SHARE

kerala technical universityതിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബി. ടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ പിന്‍വലിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്. കെബിപിസ് അച്ചടിച്ച് ചോദ്യപേപ്പര്‍ സുതാര്യമായ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കാര്‍ബോര്‍ഡ് പെട്ടിക്കുള്ളിലാക്കിയാണ് വ്യാഴാഴ്ച്ച ജില്ലാ കേന്ദ്രങ്ങളില്‍ എത്തിച്ചത്. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ഇവ എത്തിച്ചപ്പോള്‍ ചോദ്യപേപ്പറിന്റെ ആദ്യത്തേയും അവസാനത്തേയും പേജുകള്‍ പരസ്യമായി.

സാധാരണഗതിയില്‍ കാര്‍ബണ്‍ പേപ്പര്‍ കവറിലാണ് ചോദ്യപേപ്പര്‍ എത്തിക്കാറുള്ളത്. ചോദ്യങ്ങള്‍ പുറത്തായത് വിവാദമായതോടെ സര്‍വകലാശാല ചോദ്യപേപ്പര്‍ ഒന്നാകെ പിന്‍വലിക്കുകയാണ്. സാങ്കേതിക സര്‍വകലാശാല നിലവില്‍ വന്ന ശേഷം അവര്‍ ആദ്യമായി ഏറ്റെടുത്ത് നടത്തുന്ന പരീക്ഷയിലാണ് വന്‍ വീഴ്ച്ചയുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച്ച നടത്തേണ്ട പരീക്ഷക്കായി പകരം ചോദ്യപേപ്പര്‍ അടിയന്തരമായി അച്ചടിച്ച് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.