ജമ്മുവില്‍ വന്‍ തീപ്പിടുത്തം: 10 തൊഴിലാളികള്‍ മരിച്ചു

Posted on: January 1, 2016 4:45 pm | Last updated: January 1, 2016 at 4:45 pm
SHARE

jammuജമ്മു കാശ്മീര്‍: ജമ്മുവിലെ റംബന്‍ ജില്ലയിലുണ്ടായ വന്‍തീപ്പിടുത്തത്തില്‍ 10 തൊഴിലാളികള്‍ മരിച്ചു. ബേ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ ടണല്‍ നിര്‍മാണ തൊഴിലാളികളാണ് മരിച്ചത്. പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് തൊഴിലാളികള്‍ മരിച്ചത്.

മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മുകാശ്മീര്‍ സ്വദേശികളാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.