മാതളം (ഉറുമാന്‍ പഴം): ഒരു പോഷക കലവറ

Posted on: January 1, 2016 4:11 pm | Last updated: January 1, 2016 at 8:08 pm
SHARE

mathalamആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതില്‍ എല്ലാ പഴങ്ങളുടേയും സ്ഥാനം മാതളത്തിന് പിന്നിലാണ്. നാരുകള്‍, വിറ്റാമിന്‍ എ, സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങളാണ് മാതളത്തില്‍ അടങ്ങിയിരിക്കുന്നത്. ദഹനം സുഗമമാക്കാനും മലബന്ധം കുറക്കുന്നതിനും മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

അള്‍ഷിമേഴ്‌സ്, പൈല്‍സ് തുടങ്ങിയ രോഗങ്ങള്‍ തടയാനും പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മാതള നാരങ്ങ നല്ലതാണ്. ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റുന്നതിനും ഹൈപ്പര്‍ അസിഡിറ്റി കുറക്കുന്നതിനും മാതളം ഫലപ്രദമാണ്. മാതള നാരങ്ങയിലടങ്ങിയ ഇരുമ്പ് അനീമിയ അഥവാ വിളര്‍ച്ച അകറ്റാന്‍ നല്ലതാണ്.