പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു

Posted on: January 1, 2016 3:49 pm | Last updated: January 1, 2016 at 3:49 pm
SHARE

dubai-workersദുബൈ: യു എ ഇയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് പ്രാബല്യത്തില്‍. ഏകീകൃത തൊഴില്‍കരാര്‍ തൊഴിലുടമ സമര്‍പ്പിച്ചില്ലെങ്കില്‍ വിദേശതൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ പാലിക്കുന്ന തൊഴിലാളിക്ക് ആറുമാസ തൊഴില്‍ നിരോധം ഉണ്ടാകില്ല.
പുതിയ തൊഴില്‍കരാര്‍ നടപ്പാക്കുന്നതിന് മുന്നോടിയായി തൊഴിലുടമകളും സര്‍ക്കാര്‍ പ്രതിനിധികളും സമ്മേളിച്ചിരുന്നു. തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് അല്‍ സുവൈദി നടപടിക്രമങ്ങള്‍ വിശദീകരിച്ചു. 300 തൊഴിലുടമകള്‍ പങ്കെടുത്തു. 14 ദിവസത്തിനകം തൊഴിലുടമകള്‍ കരാര്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. രണ്ടു വര്‍ഷത്തെ വിസയാണ് നല്‍കുക. ഇതില്‍ കാലതാമസം നേരിട്ടതായി തൊഴിലാളി പരാതിപ്പെട്ടാല്‍ പുതിയ ഓഫര്‍ ലെറ്റര്‍ ലഭ്യമാകാന്‍ മന്ത്രാലയം അനുമതി നല്‍കും.
തൊഴില്‍കരാര്‍ പുതുക്കുമ്പോഴും തൊഴിലാളിയുടെ കയ്യൊപ്പ് നിര്‍ബന്ധമാണ്. തൊഴിലാളി പൂര്‍ണമനസ്സോടെയാണ് കരാര്‍ അംഗീകരിച്ചതെന്നു ബോധ്യമാകണമെന്നും ഹുമൈദ് ബിന്‍ ദീമാസ് വ്യക്തമാക്കി.