വാഹന നിയന്ത്രണം വിജയകരമെന്ന് അരവിന്ദ് കെജ്‌രിവാള്‍

Posted on: January 1, 2016 2:09 pm | Last updated: January 1, 2016 at 2:09 pm

kejriwalന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തെത്തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനനിയന്ത്രണം വന്‍ വിജയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മലിനീകരണത്തിനെതിരായ നടപടി ജനങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു. ഇക്കാര്യത്തില്‍ ഡല്‍ഹി വഴികാട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മന്ത്രിമാര്‍ കാര്‍ പൂളിംഗാണ് (ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് പകരം ഒന്നിച്ച് യാത്ര ചെയ്യുക) പ്രയോജനപ്പെടുത്തിയത്. കെജ്‌രിവാള്‍ മന്ത്രിമാരായ ഗോപാല്‍ റായ്, സത്യേന്ദ്ര ജെയ്ന്‍ എന്നിവര്‍ക്കൊപ്പമാണ് സെക്രട്ടേറിയറ്റിലെത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് വാഹന നിയന്ത്രണം. രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് നിയന്ത്രണം.