എന്‍എസ്എസിനെ കാവി പുതപ്പിക്കാന്‍ ആരും ശ്രമിക്കേണ്ട: ജി സുകുമാരന്‍ നായര്‍

Posted on: January 1, 2016 1:52 pm | Last updated: January 2, 2016 at 10:12 am
SHARE

G-Sukumaran-Nairകോട്ടയം: ബിജെപിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ കാവി പുതുപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്‍എസ്എസിനെ വിരട്ടി കാര്യം നേടാമെന്ന് കരുതേണ്ട. സൗമ്യമായി സമീപിച്ചാല്‍ അതിന്റെ ഫലം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്ത് നായര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍എസ്എസിന് രാഷ്ട്രീയമില്ല. പാര്‍ട്ടി ഉണ്ടാക്കാന്‍ ശ്രമിക്കുന്നുമില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംഘടനയിലുണ്ട്. അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാം. ബിജെപിയിലെ എല്ലാ നേതാക്കള്‍ക്കും എന്‍എസ്എസിനോട് ശത്രുതയില്ല. നേതാക്കളിലെ ന്യൂനപക്ഷത്തിന് മാത്രമാണ് വിരോധമുള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.