സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് 49.50 രൂപ വര്‍ധിപ്പിച്ചു

Posted on: January 1, 2016 12:11 pm | Last updated: January 2, 2016 at 10:25 am
SHARE

gasന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 49.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 634 രൂപയില്‍ നിന്ന് 673.50 രൂപയായി.നികുതികൂടി ചേര്‍ത്താല്‍ 684.50 രൂപയാകും പുതിയ വില.
വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പച്ചിട്ടുണ്ട്. 79 രൂപയാണ് വര്‍ധിപ്പിച്ചത്. 1278.50 രൂപയാണ് പുതിയ വില. വലവര്‍ധനവ് അര്‍ധരാത്രിയോടെ നിലവില്‍ വന്നു.

രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഡിസംബറില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചിരുന്നു.