Connect with us

Kerala

വിഴിഞ്ഞം പദ്ധതിയോട് എതിര്‍പ്പില്ലെന്ന് പിണറായി

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയോട് സിപിഎമ്മിന് എതിര്‍പ്പില്ലെന്ന് പി ബി അംഗം പിണറായി വിജയന്‍. പദ്ധതിയെയല്ല, പദ്ധതി കൈമാറിയ രീതിയെയാണ് എതിര്‍ത്തത്. നാടിന്റെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിന് പകരം ഒരു മുതലാളിക്ക് തീറെഴുതിക്കൊടുക്കുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു.

വികസന വിരോധികള്‍ സാമൂഹ്യ ദ്രോഹികളാണ്. അത്തരാക്കാരെ പിന്തുണയ്ക്കുന്നവര്‍ തങ്ങളുടെ കൂട്ടത്തിലില്ല. നാടിന്റെ വികസന പദ്ധതികള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കാന്‍ സിപിഎം തയ്യാറാണ്. ഏത് പദ്ധതിയാണ് ഈ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയത്. എല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നെന്നും അദ്ദേഹം പഞ്ഞു.