കോഴിക്കോട് ചുംബന സമരക്കാരും ഹനുമാന്‍ സേനയും തമ്മില്‍ സംഘര്‍ഷം

Posted on: January 1, 2016 11:00 am | Last updated: January 1, 2016 at 11:06 am
SHARE

കോഴിക്കോട്: കോഴിക്കോട് ചുംബന സമരക്കാരും ഹനുമാന്‍ സേന പ്രവര്‍ത്തകരും ഏറ്റുമുട്ടി. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഞാറ്റുവേല എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ചുംബന സമരം.

കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്താണ് ചുംബന സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ചുംബന സമരം അനുവദിക്കില്ലെന്ന നിലപാടുമായി ഹനുമാന്‍ സേന പ്രവര്‍ത്തകരും ഇവിടെയെത്തി. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.