ഡല്‍ഹിയില്‍ ഇന്നു മുതല്‍ വാഹന നിയന്ത്രണം

Posted on: January 1, 2016 9:13 am | Last updated: January 1, 2016 at 5:24 pm
SHARE

delhi-traffic-pollution-cars-ap_

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുവര്‍ഷ ദിനമായ ഇന്നു മതുല്‍ വാഹന നിയന്ത്രണം. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഒറ്റയക്ക- ഇരട്ടയക്ക നമ്പര്‍ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം ഒറ്റയക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ഒറ്റയക്കത്തിലുള്ള തീയതികളിലും മറ്റുള്ളവ ഇരട്ടയക്ക തിയതികളിലുമാണ് ഓടുക. പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്ക് നിയന്ത്രണം. രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് നിയന്ത്രണം.

ഞായറാഴ്ചകളില്‍ നിയന്ത്രണമില്ല. പൊതു ഗതാഗത വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഇരുചക്ര വാഹനങ്ങള്‍, ആംബുലന്‍സ്, സ്ത്രീകളുടേയും വികലാംഗരുടെയും വാഹനങ്ങള്‍, പൊലീസ്, ജയില്‍ വാഹനങ്ങള്‍ എന്നിവക്ക് ഇളവുണ്ട്. ഇതോടൊപ്പം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി-ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍, ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭാ ഉപാധ്യക്ഷന്‍, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, ലഫ്. ഗവര്‍ണര്‍, മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും തുടങ്ങിയവര്‍ക്കും ഇളവുണ്ട്. എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എംഎല്‍മാര്‍ക്കും ഇളവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here