വടകര മുഹമ്മദ് ഹാജി ആണ്ട് നേര്‍ച്ച ഏഴിന് ആരംഭിക്കും

Posted on: January 1, 2016 5:33 am | Last updated: January 1, 2016 at 12:33 am

വടകര: വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങള്‍ 18ാം ആണ്ട് നേര്‍ച്ച ഏഴ് മുതല്‍ പത്ത് വരെ ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ നടക്കും. ഏഴിന് രാവിലെ പത്ത് മണിക്ക് എം വി ഇബ്‌റാഹിം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് നേര്‍ച്ചക്ക് തുടക്കും. സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30ന് സ്വലാത്ത് മജ്‌ലിസ് ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് നേതൃത്വം നല്‍കും.
എട്ടിന് 2.30ന് തദ്കാറെ ജീലാനി സയ്യിദ് അബ്ദുല്ലകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് ലുക്മാനുല്‍ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും.
ഒമ്പതിന് രാവിലെ ജലാലിയ്യ റാത്തീബ് നടക്കും.സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. ഉച്ചക്ക് 1.30ന് മുതഅല്ലിം സമ്മേളനം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രസംഗിക്കും. വൈകുന്നേരം നാല് മണിക്ക് അനുസ്മരണ സമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും.
വൈകുന്നേരം ഏഴ് മണിക്ക് മുസ്തഫ ബാഖവി തെന്നല പ്രഭാഷണം നടത്തും. രാത്രി ഒമ്പതിന് ഷാദുലി മജ്‌ലിസിന് സയ്യിദ് യഹ്‌യല്‍ ബുഖാരി കാസര്‍കോട് നേതൃത്വം നല്‍കും. പത്തിന് രാവിലെ 11ന് മൗലിദ് പാരായണത്തിനും സമാപന പ്രാര്‍ഥനക്കും സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും.