Connect with us

National

ഉമറുല്‍ ഫാറൂഖ് സഖാഫിക്ക് ഡോക്ടറേറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മില്ലിയ യുനിവേഴ്‌സിറ്റിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ഉമറുല്‍ ഫാറൂഖ് സഖാഫി കൊട്ടുമലക്ക് മാനേജ്‌മെന്റ് സയന്‍സില്‍ ഡോക്ടറേറ്റ് ലഭിച്ചു. “ഇന്ത്യയില്‍ പലിശ രഹിത സാമ്പത്തിക ക്രമത്തിന്റെ സാധ്യതകള്‍” എന്ന വിഷയത്തില്‍ ജാമിയ മില്ലിയയിലെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്നാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. അരീക്കോട് മജ്മഇല്‍ നിന്നും സിദ്ധീഖി ബിരുദവും കാരന്തൂര്‍ മര്‍കസില്‍ നിന്ന് സഖാഫി, കാമില്‍ സഖാഫി, അസ്ഹരി ബിരുദങ്ങളും കരസ്ഥമാക്കി. കാലിക്കറ്റ് യുനിവേഴ്‌സിറ്റിയില്‍ നിന്നും കോമേഴ്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഫസ്റ്റ് ക്ലാസ്സോട് കൂടി പാസ്സായ അദ്ദേഹം 2010 ല്‍ ഡല്‍ഹിയിലെ യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ ജൂനിയര്‍ റിസര്‍്ച്ച് ഫെല്ലോഷിപ്പിനും 2013 ല്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും അര്‍ഹനായി. പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ, ഗ്ലോബല്‍ സ്റ്റുഡന്റ്‌സ് വില്ലേജ് സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍ കൂടിയാണ്. എസ് എസ് എഫ് ഉപസമിതികളായ വിസ്ഡം, കലാലയം എന്നിവയുടെ എക്‌സിക്യൂട്ടീവ് മെമ്പറാണ്. ഉമറുല്‍ ഫാറൂഖ് സഖാഫിയെ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയും അഭിനന്ദിച്ചു.