Connect with us

Malappuram

ഡിഫ്തീരിയ പ്രതിരോധത്തിന് എല്ലാവരും സഹകരിക്കണം: ജില്ലാ കലക്ടര്‍

Published

|

Last Updated

മലപ്പുറം: ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് മുഴുവന്‍ മേഖലയിലുള്ളവരും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അഭ്യര്‍ഥിച്ചു. ജില്ലയില്‍ ഡിഫ്തീരിയ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി പ്രതിരോധ കുത്തിവയ്പ് ശാക്തീകരണ പരിപാടി “ഓപ്പറേഷന്‍ മുക്തി”യുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കലക്ടറുടെ അഭ്യര്‍ഥന.
ഡിഫ്തീരിയ ജില്ലയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കുന്നതിന് രാഷ്ട്രീയ, സാമുദായിക, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും മാധ്യമ സ്ഥാപനങ്ങളും ഒന്നിച്ചു നില്‍ക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ അറിവും യോഗ്യതയും ഇല്ലാത്തവര്‍ രോഗ പ്രതിരോധ കുത്തിവെയ്പിനെതിരെ നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും കലക്ടര്‍ പറഞ്ഞു. തെറ്റിദ്ധാരണ മൂലം ശാസ്ത്രീയമല്ലാത്ത ചികിത്സാ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നവരെയും പ്രതിരോധ കുത്തിവയ്പിനോട് വിമുഖത കാട്ടുന്നവരെയും ബോധവത്കരിക്കുന്നതിനായി ശ്രമങ്ങള്‍ ഊര്‍ജിതമാക്കും.

Latest