Connect with us

Malappuram

ഭൂരിപക്ഷവും ന്യൂനപക്ഷവും ശത്രുക്കളല്ല: എം ജി എസ്

Published

|

Last Updated

ഐ എ എം ഇ സംസ്ഥാന ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടന ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള
അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

മലപ്പുറം: ഭൂരിപക്ഷവും ന്യൂനപക്ഷവും പരസ്പര ശത്രുക്കളല്ലെന്നും അവര്‍ അന്യോന്യം പൂരകങ്ങളായി വര്‍ത്തിക്കണമെന്നും ഡോ. എം ജി എസ് നാരായണന്‍. ഐ എ എം ഇ സംസ്ഥാന കലോത്സവം മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം, ന്യൂനപക്ഷത്തെ സ്‌നേഹപൂര്‍വം വളര്‍ത്തേണ്ട ചുമതല സ്വയം ഏറ്റെടുക്കണം. അതേ സമയം ന്യൂനപക്ഷം. ഭൂരിപക്ഷത്തോട് സ്‌നേഹാദരവുകളോടെ വര്‍ത്തിക്കണം. പുരാതനവും ആധുനികവുമായ വിദ്യാഭ്യാസ പ്രക്രിയകളില്‍ ധര്‍മത്തിനും സദാചാരത്തിനും മുന്‍ഗണന ഉണ്ടെന്ന കാര്യം നാം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി. സി മുഹമ്മദ് ഫൈസി, കെ പി രാമനുണ്ണി, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഉബൈദ് സഖാഫി, വി എം കോയ മാസ്റ്റര്‍, അബ്ബാസ് പനക്കല്‍, ഒ എം തരുവണ, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം പങ്കെടുത്തു. വിവിധ അവാര്‍ഡ് ജേതാക്കളായ കെ എം അബ്ദുര്‍റശീദ്, ടി കെ ഉണ്ണിക്കൃഷ്ണന്‍, നിയാസ് ചോല എന്നിവരെയും , മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലര്‍ മുസ്‌ലിയാര്‍ സജീറിനെയും ആദരിച്ചു. ഐ എ എം ഇ ബെസ്റ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് പി സി അബ്ദുര്‍റഹ്മാന്‍, ഡെഡിക്കേറ്റഡ് സര്‍വീസ് അവാര്‍ഡ് പി ഉണ്ണിപ്പോക്കര്‍, മൊയ്തീന്‍ പൂനൂര്‍, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് കെ അബ്ദുര്‍റഹ്മാന്‍ ചെമ്മങ്കടവ് എന്നിവര്‍ക്ക് വിതരണം ചെയ്തു. ഐ എ എം ഇ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. കെ കോയട്ടി സ്വാഗതവും അഡ്മിനിസ്‌ട്രേറ്റര്‍ കെ കെ ഷമീം നന്ദിയും പറഞ്ഞു.

Latest