പാരീസ് ആക്രമണത്തില്‍ പങ്കുള്ളയാളെ വധിച്ചെന്ന് യു എസ്

Posted on: December 30, 2015 9:04 am | Last updated: December 30, 2015 at 9:24 am
SHARE

drone-us

വാഷിങ്ടണ്‍: നവംബറില്‍ പാരീസില്‍ നടത്തിയ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇസില്‍ തീവ്രവാദിയെ വധിച്ചതായി യു എസ്. ഷരഫ് അല്‍ മൗദാനെയാണ് വധിച്ചത്. വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ അറിയിച്ചു. ഡിസംബര്‍ 24നായിരുന്നു ആക്രമണം.

പാരീസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന അബ്ദുല്‍ ഹാമിദ് അബൗദുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ട്. അമേരിക്കയേയും സഖ്യരാജ്യങ്ങളേയും ആക്രമിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ഇസില്‍ നേതാക്കളെ കൊല്ലുമെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞു. നവംബര്‍ 13നുണ്ടായ ആക്രമണ പരമ്പരയില്‍ 130 പേരാണ് കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here